Latest NewsIndia

റോബര്‍ട്ട്​ വാദ്രയെ നാളെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാ​ധ്ര​യെ നാളെ വീണ്ടും ചോദ്യം ചെയ്യും . വാ​ധ്ര​യെ ഈ മാസം 6 ന് ആറ് മണിക്കൂറോളം എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വാ​ധ്ര​യോട് നിര്‍ദേശിച്ചിരുന്നു. സാ​മ്ബ​ത്തി​ക​ ​ക്ര​മ​ക്കേ​ട് ​കേ​സി​ല്‍​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക്കു​ ​മു​ന്നി​ല്‍​ ​വാ​ധ്ര​ ​ഹാ​ജ​രാ​കു​ന്ന​ത് ​ആ​ദ്യ​മാ​യാ​ണ്.​

നാ​ലു​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നൊ​ടു​വി​ല്‍​ ​വാ​ധ്ര​യു​ടെ​ ​മൊ​ഴി​ക​ള്‍​ ​എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്‌​‌​ട​റും​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റും​ ​അ​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​നേ​തൃ​ത്വം​ ​ന​ല്‍​കി​യ​ത്.​ സ്വ​ത്തു​ക്ക​ള്‍​ ​വാ​ങ്ങി​യ​തി​ന്റെ​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് ​എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​വി​ദേ​ശ​ ​വി​നി​മ​യ​ ​ഇ​ട​പാ​ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ളി​ലാ​ണ് ​കേ​സ്.​ ​ഡി​സം​ബ​ര്‍​ 7​ന് ​വാ​ധ്ര​യു​ടെ​ ​ഡ​ല്‍​ഹി​യി​ലെ​യും​ ​ബം​ഗ​ളു​രു​വി​ലെ​യും​ ​ഓഫീ​സു​ക​ളി​ലും​ ​മ​റ്റും​ ​റെ​യ്ഡ് ​ന​ട​ത്തി​യി​രു​ന്നു.​ ​ലണ്ടനില്‍ ഒട്ടനവധി പുതിയ ആസ്​തികള്‍ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ടെന്ന്​ ഡല്‍ഹി കോടതി മുമ്ബാകെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ അവകാശപ്പെട്ടിരുന്നു. എന്നാല്‍, രാഷ്​ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ്​ ഇത്​ എന്നാണ്​ വാദ്രയുടെ നിലപാട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button