CinemaMollywoodNewsEntertainment

അഡാര്‍ ലവ്വിനെതിരെ ഭീഷണിയെന്ന് ഒമര്‍ ലുലു

 

റിലീസിനൊരുങ്ങുമ്പോള്‍ പടം പൊട്ടിക്കും എന്ന ഭീഷണികള്‍ ഉണ്ടെന്ന് അഡര്‍ ലൗ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന ഒരു അഡാര്‍ ലൗ ഫെബ്രുവരി പതിനാലിന് തിയേറ്ററുകളില്‍ എത്തും. എന്നാല്‍ സിനിമയ്ക്കു നേരെ ഭീഷണികള്‍ ഉണ്ടെന്ന് സംവിധായകന്‍ പറയുന്നു. ചിത്രം പൊട്ടുമെന്നും, ചിത്രം റിലീസ് ചെയ്യുമ്പോള്‍ കൂവി തോല്‍പ്പിക്കുമെന്നുമുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നതെന്നും അത് വേദനാജനകമാണെന്നും സംവിധായകന്‍ പറയുന്നു.

ഒമര്‍ ലുലു പറയുന്നു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്റെ മൂന്നാമത്തെ ചിത്രം ഒരു അഡാര്‍ ലവ് ഫെബ്രുവരി 14 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയില്‍ ജനപ്രീതി നേടിത്തന്നതിനു നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. അതേ സമയം ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനപൂര്‍വം ഡീ ഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏത് പ്രേമോഷന്‍ പോസ്റ്റിട്ടാലും. അതിന്റെ താഴെ ഈ പടം പൊട്ടും, ഞങ്ങള്‍ കൂവി തോല്‍പ്പിക്കും, പടം ഇറക്ക് കാണിച്ചു തരാം തുടങ്ങിയ കമന്റുകളാണ്.

വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍. അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാന്‍ അത്രയേറെ കഷ്ടപ്പാടുകള്‍ ഉണ്ട്. പുതുമുഖങ്ങളെ വെച്ച് വളരെ ചെറിരീതിയില്‍ ഒരു കൊച്ചു ചിത്രം. 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്., ആദ്യമായാണ്. മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷയില്‍ ഒരുമിച്ച് റിലീസ് ചെയ്യപ്പെടുന്നത്.

ഇങ്ങനെയൊരു നേട്ടത്തിന്റ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ ഈ കാര്യം പറഞ്ഞു ഏത് പോസ്റ്റിട്ടാലും പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളുമാണ്.

തെലുങ്കിലേയും കന്നടയിലേയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്കു കൊടുക്കുന്ന പിന്‍തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രങ്ങള്‍ക്കു കിട്ടാതെ പോകുന്നത് വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിന് മുമ്പ് ദയവു ചെയ്തു അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്കു ഇഷ്‌പ്പെടുകയാണങ്കില്‍ ഒരു മടിയും ഇല്ലാതെ അതിനെ സപ്പോര്‍ട്ട് ചെയ്തു വിജയിപ്പിക്കണം. എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രചോദനമാകും. എല്ലാവരും മനസറിഞ്ഞു കൂടെനില്‍ക്കും എന്ന പ്രതീക്ഷയോടെ ഒമര്‍ ലുലു.

shortlink

Related Articles

Post Your Comments

Related Articles


Back to top button