NewsIndia

ബംഗാളില്‍ ബിജെപി-തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ലക്ഷ്യമെന്ന് യെച്ചൂരി

 

ഡല്‍ഹി: ബംഗാളില്‍ ബിജെപി വിരുദ്ധ-തൃണമൂല്‍ വിരുദ്ധ വോട്ടുകളാണ് മുഖ്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനായി ബംഗാളില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കും. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഘടകം. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കും

ലോക്സഭയില്‍ സിപിഐ എമ്മിന്റെയും ഇടത് പാര്‍ട്ടികളുടേയും ശക്തി വര്‍ധിപ്പിക്കണം. സംസ്ഥാന തലത്തില്‍ സഖ്യം വേണമോ വേണ്ടയോ എന്നത് അതാത് സംസ്ഥാന കമ്മറ്റികളാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മറ്റി അന്തിമ തീരുമാനമെടുക്കും. മൂന്നില്‍ കൂടുതല്‍ തവണ ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ അവസരം നല്‍കാന്‍ ആകില്ല.

എന്നാല്‍ ജയസാധ്യതക്കാണ് മുഖ്യ പ്രാധാന്യമെന്നും യെച്ചൂരി പറഞ്ഞു. മൂന്ന് ദിവസത്തേിനുള്ളില്‍ പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button