Latest NewsIndia

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; സി​പി​എ​മ്മു​മാ​യി ധാ​ര​ണ​യ്ക്ക് ഒ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മു​മാ​യി ധാ​ര​ണ​യ്ക്ക് ഒ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്. പ​ശ്ചി​മ​ബം​ഗാ​ള്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍ സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഖ്യ സാ​ധ്യ​ത​ക​ള്‍ മ​ങ്ങി​യി​ട്ടി​ല്ലെ​ന്നും സോ​മേ​ന്ദ്ര പ​റ​ഞ്ഞു. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്ന് എ​ഐ​സി​സി നേ​തൃ​യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യിരുന്നു. ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​ക​ളി​ലും കോ​ണ്‍​ഗ്ര​സു​മാ​യി ഒ​ന്നി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്ന് സി​പി​എം ബം​ഗാ​ള്‍ ഘ​ട​കം നേ​ര​ത്തെ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ സാ​ധ്യ​ത ത​ള്ളാ​തെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​ക്യ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. ബി​ജെ​പി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​ട​വു​ന​യം പ്ര​യോ​ഗി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button