NewsInternational

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫിലിപ്പീന്‍സിലെ സുറിഗാവോ നഗരത്തിലാണ് സംഭവം. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സുനാമി മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുമില്ല.

ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വതദ്വീപ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സൂനാമിയില്‍ 400 പേര്‍ കൊല്ലപ്പെട്ടതു ഈ കഴിഞ്ഞ ഡിസംബറിലാണ്. ദക്ഷിണ ഫിലിപ്പീന്‍സിലും റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡിസംബര്‍ മാസമുണ്ടായിരുന്നു. മിന്തനാവോ ദ്വീപായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Tags

Post Your Comments


Back to top button
Close
Close