KeralaLatest NewsNews

കന്യാസ്ത്രീകളുടെ സമരവേദിക്കരികില്‍ പ്രതിഷേധം നടത്തി ഫ്രാങ്കോ അനുകൂലികള്‍

കോട്ടയം: കന്യാസ്ത്രീകളുടെ സമര വേദിക്കരികെ പ്രതിഷേധം നടത്തി ഫ്രാങ്കോ അനുകൂലികള്‍. ഫ്രാങ്കോ മുളയ്ക്കലിനതിരെ സമരം നയിച്ചകന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെയാണ് കന്യാസ്ത്രീകള്‍ സമരം സംഘടിപ്പിച്ചത്. തുടര്‍ന്ന് ഫ്രാങ്കോ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിസ്റ്റര്‍ അനുപമ സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് ഫ്രാങ്കോ അനുകൂലികള്‍ പ്രതിഷേധം ആരംഭിച്ചത്.

സത്യത്തിന് വേണ്ടി മരണവരെ നിലനില്‍ക്കുമെന്നും പ്രലോഭനങ്ങളില്‍ വീഴില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. സേവ് അവര്‍ സിസ്റ്റേഴ്സ് ആണ് സമര ഐക്യദാര്‍ഢ്യ സമ്മേളനം കോട്ടയത്ത് സംഘടിപ്പിച്ചത്. ഇത്തരമൊരു പ്രതിഷേധം നടക്കുമെന്ന യാതൊരു സൂചനകളും ലഭിക്കാതിരുന്നതിനാല്‍ വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പതിനഞ്ച് മിനുറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. കന്യാസ്ത്രീമാരുള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button