KeralaNews

ശബരിമല തന്ത്രിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

 

കൊച്ചി: കോടതി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ രൂക്ഷ പ്രതികരണം. ചിലര്‍ കോടതിക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോടതിയെ വികലമാക്കി ചിത്രീകരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

കോടതിയെ വികലമാക്കാന്‍ ശ്രമിക്കുന്നതിലൂടെ ചിലര്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഒരു ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഇത്. മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അധികാരം എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണ്. അല്ലാതെ മറ്റാരുമല്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

യഥാര്‍ത്ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്ന് നേരത്തെ കെമാല്‍ പാഷ പ്രതികരിച്ചിരുന്നു. പ്രശ്നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലതെന്നും മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button