Latest NewsIndia

റാഫേല്‍: പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്‍കി

ന്യൂ​ഡ​ൽ​ഹി: റ​ഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. എ​എ​പി രാ​ജ്യ​സ​ഭാ എം​പി സ​ഞ്ജ​യ് സിം​ഗാ​ണ് പരാതക്കാരന്‍. ഡ​ൽ​ഹി​യി​ലെ നോ​ർ​ത്ത് അ​വ​ന്യു പോ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് പ​രാ​തി ന​ൽ​കി​യ​ത്.

അതേസമയം റ​ഫാ​ൽ ക​രാ​റി​ൽ കൂ​ടു​ത​ൽ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സി ബി ഐ പരിശോധന നടത്തണമെന്ന് ആം ​ആ​ദ്മി നേ​താ​വും ഡല്‍ഹി മുഖ്യമന്ത്രിയുമായ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ത​ന്ത്ര സി​ബി​ഐ സം​വി​ധാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റെ​യ്ഡ് ചെ​യ്ത് കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യണം. ത​ന്‍റെ ഓ​ഫീ​സും കൊൽ​ക്ക​ത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സും റെ​യ്ഡു ചെ​യ്ത​തു​പോ​ലെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്നും കേജരിവാള്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close