KeralaLatest News

സിപിഎം- ബിജെപി ബന്ധത്തെക്കുറിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: സിപിഎം- ബിജെപി ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ടെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

അതേസമയം ബന്ധുനിയമ വിവാദം നേരിടുന്ന കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ജലീലിനെ മാറ്റി നിര്‍ത്തി വേണം അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button