Latest NewsKerala

ചാലക്കുടിയില്‍ സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. ഇതിനുള്ള ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വിശദമായ ചര്‍ച്ചയ്ക്കായി സുധീരനോട് ഡല്‍ഹിയിലേക്ക് എത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കെ.സി വേണുഗോപാല്‍ ആലപ്പുഴയിലും കോഴിക്കോട് എം കെ രാഘവനും മത്സരിക്കും. എം കെ രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയും പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിംഗ് എംപിമാരില്‍ കെ വി തോമസിന് ഇനിയൊരു അവസരം കൂടി നല്‍കുന്നതില്‍ അണികള്‍ക്കും താത്പര്യമില്ല.

കണ്ണൂരില്‍ കെ സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ സാധ്യതയില്ല. മത്സരിക്കാന്‍ താതത്പര്യമില്ലെന്ന് അദ്ദേഹം തന്നെ ഹൈക്കാമിഡിനെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button