Latest NewsGulf

ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മൂന്നുപേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു

കൊണ്ടോട്ടി: : ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മൂന്നുപേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കരിപ്പൂര്‍ പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട് ഹബീബ് റഹ്മാ(40)നെയാണ് അറസ്റ്റ്‌ചെയ്തത്. ചെമ്മാട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്..

ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണക്കമ്പനി പങ്കാളിത്തത്തോടെ തുടങ്ങാനെന്നുപറഞ്ഞാണ് പരാതിക്കാരനില്‍നിന്നും രണ്ട് സുഹൃത്തുക്കളില്‍നിന്നുമായി ഹബീബ് റഹ്മാന്‍ 45 ലക്ഷം രൂപ വാങ്ങിയത്.. ഇവര്‍ക്ക് വിസിറ്റിങ് വിസയില്‍ കൃത്രിമം നടത്തി തൊഴില്‍വിസയായി അയച്ചുകൊടുക്കുകയും ചെയ്തു. ആര്‍ക്കിടെക്ടാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. കൂടുതല്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായി സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഹബീബ് റഹ്മാനെ റിമാന്‍ഡ്‌ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button