Latest NewsKerala

കാസര്‍ഗോഡ് മോഷണം വീണ്ടും; വീട് കുത്തിത്തുറന്ന് 25 പവന്‍ കവര്‍ന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീണ്ടും വീട് കുത്തിത്തുറന്ന് ല്‍ 25 പവന്‍ സ്വര്‍ണവും 25000 രൂപയും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പില്‍ രമേശന്‍റെ വീട്ടില്‍ നിന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ഒരാഴ്ച മുമ്ബ് പടന്നയിലും സമാന മായ രീതിയില് വീട്കുത്തി തുറന്ന് മോഷണം നടന്നിരുന്നു.

വീടിന്‍റെ മുന്‍ വാതില്‍ ലോക്ക് തകര്‍ത്താണ് മോഷണസംഘം അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവരുകയായിരുന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്ന് രമേശന്‍റെ ഭാര്യ പറയുന്നു.പൊലീസും വിരലടയാള വിദഗ്‍ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button