Latest NewsIndia

ഹൈക്കോടതിയിലെ തസ്‌കര വീര അറസ്റ്റില്‍

ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രിയില്‍ നിന്നും 10 ഫയല്‍ മോഷ്ടിച്ച കുറ്റത്തിന് വഡോദര നിവാസിയായ ഡോളി പട്ടേല്‍ അറസ്റ്റില്‍. സോല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് .

ഫെബ്രുവരിയിലാണ് 1500 കോടി രൂപയുടെ ഭൂമിയിടപാട് തട്ടിപ്പു കേസില്‍ ഡോളി അറസ്റ്റിലാവുന്നത്. വാഖ്ഓഡിയയിലെ 45000 ചതു.മി ഭൂമിയാണ് തട്ടിപ്പിലൂടെ ഇവര്‍ 5 കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു കൈമാറിയത്.

അറസ്റ്റിനെ തുടര്‍ന്ന് നടന്ന റെയ്ഡിലാണ് ഡോളിയുടെ വസതിയില്‍ നിന്നും കാണാതെപോയ ഫയലുകള്‍ കണ്ടെത്തിയത്. ഫയലുകള്‍ ഹൈ കോര്‍ട്ടിലേക്കു തിരികെ ഏല്പിച്ചെങ്കിലും സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നു ഇന്‍സ്പെക്ടര്‍ പി ബി ചൗഹാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button