Education & Career

കമ്മ്യൂണിറ്റി മോട്ടിവേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ൽ ഉൾപ്പെടുത്തി സോഷ്യൽ മൊബിലൈസേഷൻ പദ്ധതി നടപ്പിലാക്കു ന്നതിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകാലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. മത്സ്യത്തൊഴിലാളി ആശ്രിതരായിരിക്കണം. താൽപര്യമുള്ളവർ വെളളക്കടലാസിൽ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴച്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ 097 2731081.

shortlink

Related Articles

Post Your Comments

Related Articles


Back to top button