KeralaNews

ലോക്‌സഭ തെരഞ്ഞെടുപ്പ്; വടകരയില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ.എം അഭിജിത്ത്

 

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. കെ.പി.സി.സി നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാല്‍ മിന്നുന്ന വിജയം ഉറപ്പാണ്. വയനാട്ടില്‍ മലബാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം വേണ്ടായെന്ന് കോണ്‍ഗ്രസിലെ യുവ നേതാവ് പരസ്യമായി പറയുന്നത് അത്യപൂര്‍വമാണ്. വടകരയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്, താനെന്തായാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നിലവില്‍ ഇല്ലെന്ന് മറുപടി. തന്റെ നിലപാട് കൃത്യമായി പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വടകരയില്‍ മുല്ലപ്പള്ളിയേക്കാള്‍ സ്വീകാര്യനായ ഒരാളില്ലെന്നാണ് അഭിജിത്തിന് പറയാനുള്ളത്.

Tags

Post Your Comments


Back to top button
Close
Close