KeralaNews

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഫാസിസത്തെ ചെറുക്കാന്‍ ശക്തമായി ഇടപെടുമെന്ന് മുസ്ലീംലീഗ്

മലപ്പുറം: രാജ്യത്തിന് തന്നെ ഏറെ നിര്‍ണായകമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് ശക്തമായ ജനാധിപത്യ ഇടപെടല്‍ നടത്താനും ദേശീയ തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രത്യേക യോഗത്തില്‍ തീരുമാനം.

മുസ്ലിംലീഗ് ദേശീയ കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഇതിലെ ചര്‍ച്ചകളും തീരുമാനങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ഇതിന്മേല്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ദേശീയ കമ്മിറ്റി തീരുമാനങ്ങള്‍ ഇന്നലെ ചേര്‍ന്ന എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വിശദീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button