Latest NewsIndia

മനുഷ്യനേക്കാൾ വലുത് പശുവല്ല ; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമർശിച്ചു രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘മൃ​ഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ പശു സംരക്ഷണത്തെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ട പലകാര്യങ്ങളുമുണ്ട്. അവയ്ക്ക് പ്രാഥമിക പരി​ഗണന നല്‍കുകയാണ് ‌ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നയം. എന്നാല്‍ മധ്യപ്രദേശില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്,’- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പീഡനക്കേസിലെ പ്രതികൾക്കെതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തിയില്‍ വ്യാപൃതരാകുന്നവര്‍ക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button