Specials

വാലന്റൈൻസ് ദിനത്തിൽ അൽപ്പം മേക്ക് ഓവറാകാം

വാലന്റൈൻസ് ഡേ എന്നു കേട്ടാൽ ഒരു ഒന്നൊന്നര ഒരുക്കമെങ്കിലും നടത്താത്ത പ്രണയിനികളുണ്ടോ? വർണങ്ങളുടെ പ്രണയം കൂടിയാണ് വാലന്റൈൻസ് ഡേ. അന്നേ ദിവസം ഓരോ നിറങ്ങൾക്കും പല വ്യഖ്യാനങ്ങളാണെങ്കിലും ഇക്കൂട്ടത്തിൽ ഒരുവിധം പ്രിയ നിറങ്ങളെല്ലാം ഉൾപ്പെടുമെന്നതിനാൽ മനസ്സിനും കണ്ണിനും വാലന്റൈൻഡ്ഡേ ആഘോഷം തന്നെ.

റെഡ്, പിങ്ക് നിറങ്ങൾ തന്നെയാണ് വാലന്റൈൻഡ്ഡേയുടെ ഹോട്ട് കളേഴ്സ്. ഡ്രസുകളിൽ റെഡ്, വൈറ്റ്, കോംബിനേഷനുകൾ തന്നെയായിരിക്കും ഇത്തവണയും ഹൈലൈറ്റ്. പിങ്ക്– വൈറ്റ് കോംബിനേഷനും കൂട്ടത്തിൽ മൽസരിക്കാനുണ്ടാകും. ഇത്തവണ സ്കർട്ട്– ടോപ്പ് കോംബിനേഷനുകൾക്കൊപ്പം ചങ്കി ഓർണമെന്റ്സും കൂടി ചേർന്ന് ഹൃദയം കീഴടക്കുമെന്നാണ് ഫാഷനിസ്റ്റുകളുടെ പ്രവചനം.

നഖങ്ങളിൽ പ്രണയ ലേഖനം

കൈകൾ കോർത്തു പിടിച്ചു, വിരലുകളിലൂടെ കണ്ണോടിച്ച് അവൻ തന്റെ പ്രണയം പങ്കുവയ്ക്കുമ്പോൾ നിങ്ങളുടെ മനസ്സിലുള്ളത് വിരൽ തുമ്പിലുണ്ടെങ്കിലോ…. പറഞ്ഞു വരുന്നത് ഫെയ്സ്ബുക്കിനെ കുറിച്ചോ വാട്സാപ്പിനെ കുറിച്ചോ അല്ല, നഖങ്ങളിലെഴുതിയ പ്രണയലേഖനത്തെ കുറിച്ചാണ്. വിരൽ തുമ്പിലെഴുതിയ പ്രണയലേഖനം… കാമുകനെ സർപ്രൈസ് ചെയ്യിക്കാൻ ഇതിലും വലിയ സംഗതിയുണ്ടോ!!!!!!!

വിരലുകളിൽ പ്രണയം പങ്കുവച്ചു കാമുകനെ ഞെട്ടിക്കാൻ തന്നെയാണു തീരുമാനമെങ്കിൽ ചെയ്യേണ്ടത് ഇങ്ങനെ– നഖത്തിൽ ബെയ്സ് കോട്ട് ഇട്ടതിനു ശേഷം പെയ്സ്റ്റൽ നിറത്തിലുള്ള നെയിൽ പോളിഷ് രണ്ടു കോട്ട് ഇടുക. നെയിൽ ആർട് ബ്രഷ് ഉപയോഗിച്ച് ഹാർട്ട് ആകൃതിയിൽ ഔട്ട്‌ലെയ്ൻ കൊടുക്കുക. നെയിൽ ആർട് പെൻ ഉപയോഗിച്ച് പറയാനുള്ളത് ചെറിയ രൂപത്തിൽ നഖത്തിൽ എഴുതുക. മാറ്റ് ഫിനിഷ് കൂടി കൊടുത്താൽ സംഗതി ജോറായി.

വാലന്റൈൻസ് ഡേ സ്പെഷൽ നിറങ്ങൾ വിരലുകളിൽ

ഇലക്ട്രിക് ഷെയ്ഡ് വരുന്ന റെഡ്– പിങ്ക് കോംബിനേഷൻ പ്ലം, ലാവെൻഡർ, പിങ്ക്– കളർ കോംബിനേഷൻ– റൊമാന്റിക് ഇഫക്റ്റിനായി നഖത്തിന്റെ അറ്റത്ത് അർധചന്ദ്രന്റെ ചിത്രം ബ്ലാക് ഷൈനിങ് കളറിനു മുകളിൽ പിങ്ക് കളറിൽ ചുണ്ടിന്റെ രൂപം ന്യൂട്രൽ കളർ, അറ്റങ്ങളിൽ ഗിൽഡഡ് എംബലിഷ്മെന്റ്സ് പ്രണയത്തിന്റെ പൂത്തിരി കത്തിക്കാൻ പിങ്ക് ബെയ്സ് കളറിൽ ഗോൾഡ് ഗ്ലിറ്റർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button