Latest NewsGulf

രാജ്യത്ത് ശക്തമായ മഴയ്ക്ക് പൊടിക്കാറ്റിനും സാധ്യത : ജനങ്ങള്‍ക്ക് കരുതല്‍ നിര്‍ദേശങ്ങളുമായി കാലാവസഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയില്‍ രാജ്യത്ത് ശക്തമായ മഴയ്ക്ക് പൊടിക്കാറ്റിനും സാധ്യത. ജനങ്ങള്‍ക്ക് കരുതല്‍ നിര്‍ദേശങ്ങളുമായി കാലാവസഥാ നിരീക്ഷണ കേന്ദ്രം . ചൊവ്വാഴ്ച രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിക്കാറ്റും ഇടിയും മിന്നലുമുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശുന്നകാറ്റ് താപനില വീണ്ടും കുറയ്ക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ുബായ്, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വണ്ടിയോടിക്കുന്നവര്‍ ശ്രദ്ധിക്കണം. ആസ്തമയും അലര്‍ജിയുമുള്ളവര്‍ കഴിവതും പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ കടലിലിറങ്ങുന്നതിനും വിലക്കുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close