NewsIndia

അലങ്കരിച്ച കക്കൂസുകളുമായി ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ മോഡി സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന കക്കൂസുകള്‍ നിര്‍മിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള പുതിയ നീക്കവുമായി മോഡി മോഡി സര്‍ക്കാര്‍ രംഗത്ത്. മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്നും മോഡി ഹരിയാനയില്‍ പറഞ്ഞു. വിദേശികളെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് പുതിയ ശ്രമവുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.

യൂറോപ്പില്‍ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും മോഡി പറഞ്ഞു. സ്വച് സുന്ദര്‍ ശൌചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് കക്കൂസുകളുടെ പുറംമോടി കൂട്ടിയിരിക്കുന്നത്. അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button