Latest NewsNewsIndia

വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്രയായത് തിരിച്ച് വരാനാകാത്ത ദൂരത്തേക്ക്; ഞെട്ടലില്‍ ബന്ധുക്കള്‍

ന്യൂഡല്‍ഹി: ബന്ധുവിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്ര അവസാനത്തെ യാത്രയായിരിക്കുമെന്ന് അവര്‍ കരുതിയില്ല. അവസാനം കളിച്ചും ചിരിച്ചും അവര്‍ യാത്രയായത് മരണത്തിലേക്ക്. ഡല്‍ഹിയിലെ യാത്ര ദുരന്തത്തിലായതിന്റെ ഞെട്ടലിലാണ് പോറ്റാനിക്കരയിലെ ചേരാനല്ലൂരില്‍ നിന്നിള്ള മലയാളി സംഘം. കൂട്ടത്തില്‍ മൂന്ന് പേര്‍ ഇനി ഒപ്പമുണ്ടാകില്ലെന്ന് വിശ്വസിക്കാന്‍ ഇവരില്‍ പലര്‍ക്കും കഴിയുന്നില്ല. ജയശ്രീയുടെ മരണ വാര്‍ത്തയാണ് ആദ്യം സ്ഥിരീകരിച്ചത്. അമ്മ നളിനി അമ്മയേയും സഹോദരന്‍ വിദ്യാസാഗറിനേയും കാണാതായതോടെ തുടങ്ങിയ തെരച്ചില്‍ അവസാനിച്ചത് ഒരിക്കലും കേള്‍ക്കരുതെന്ന് ആഗ്രഹിച്ച ആ വാര്‍ത്തയില്‍ തന്നെയാണ്. തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നവര്‍ക്കിടയില്‍ നിന്ന് ബന്ധുക്കള്‍ ഇരുവരെയും തിരിച്ചറിയുകയായിരുന്നു

ബന്ധുവിന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ വിനോദയാത്രയുടെ തിരക്കിലായിരുന്ന ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കരോള്‍ബാഗിലെ ഹോട്ടലിലാണ് താമസം. താജ്മഹലടക്കം പരിസര പ്രദേശങ്ങളുമെല്ലാം കണ്ടു കഴിഞ്ഞ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഹരിദ്വാര്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഹോട്ടലില്‍ കറണ്ട് പോകുന്നത്. തുടര്‍ന്ന് ഹോട്ടല്‍ മുറിക്ക് പുറത്തിറങ്ങി നോക്കിയവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. അഞ്ച് നില ഹോട്ടല്‍ മുഴുവന്‍ കനത്ത പുകയും ആളിപ്പടരുന്ന തീയും.ചിലര്‍ വരാന്തവഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കുറച്ച് പേര്‍ ഹോട്ടല്‍ മുറിയിലേക്ക് തന്നെ തിരിച്ചോടിക്കയറി ജനല്‍ ചില്ലുകള്‍ പൊട്ടിച്ച് സഹായത്തിനായി കരഞ്ഞു വിളിച്ചു. ഫയര്‍ ഫോഴ്‌സടക്കം രക്ഷാ സംഘമെത്തിയാണ് ഹോട്ടലില്‍ അകപ്പെട്ട് പോയവരെ തിരിച്ചെത്തിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് 13 അംഗ സംഘം ചോറ്റാനിക്കരയിലെ ചേരാനല്ലൂരില്‍ നിന്ന് ദില്ലിക്ക് തിരിക്കുന്നത്. ജയശ്രീയുടെ അമ്മ നളിനിയമ്മ
മക്കളായ വിദ്യാസാഗര്‍, സോമശേഖരന്‍, സുധ, വിദ്യാസാഗറിന്റെ ഭാര്യ മാധുരി മകന്‍ വിഷ്ണു, സോമശേഖരന്റെ ഭാര്യ ബീന, സുധയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍, ജയശ്രീ യുടെ മക്കള്‍, ഹരിഗോവിന്ദ്, ഗൗരി ശങ്കര്‍ നളിനിയമ്മയുടെ സഹോദരിയുടെ മകള്‍ സരസ്വതി, ഭര്‍ത്താവ് വിജയകുമാര്‍, മകന്‍ ശ്രീകേഷ് എന്നിവരായിരുന്നു സംഘത്തില്‍. ചോറ്റാനിക്കരയിലെ ജയശ്രീയുടെ വീട്ടിലേക്കും വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുകയാണ് ജയശ്രീയുടെ ഭര്‍ത്താവ്. മൂത്തമകന്‍ ഹരിഗോവിന്ദ് മുംബൈയില്‍ ഉദ്യോഗസ്ഥനാണ്. ഇളയമകന്‍ ഗൗരി ശങ്കര്‍ കൊച്ചിയില്‍ വിദ്യാര്‍ത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button