Kerala

ആയുഷ് കോൺക്ലേവ്: പ്രദർശനനഗരിയിൽ മെഡിക്കൽ കൗൺസിൽ സ്റ്റാളും

ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോടനുബന്ധിച്ചുള്ള പ്രദർശനനഗരിയിൽ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ചികിത്സാരംഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാൾ ഒരുക്കും. ചികിത്സകനെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും അംഗീകൃത ചികിത്സാരീതികളെ സംബന്ധിച്ചും ആരോഗ്യരംഗത്തെ സംബന്ധിച്ചും പൊതുവായി അറിഞ്ഞിരിക്കേണ്ട വസ്തുതകളെക്കുറിച്ച് പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വിവിധ വൈദ്യശാസ്ത്രവിഭാഗങ്ങളിലെ ഡോക്ടർമാർക്ക് കൗൺസിൽ സേവനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ആയുഷ് കോൺക്ലേവിന്റെ ഭാഗമായി ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ കേരളത്തിലെ ചികിത്സാനിയമങ്ങളും ചട്ടങ്ങളും നിയന്ത്രണവും എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിക്കും. ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button