KeralaNews

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക് കുമാറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിനെ പത്തനംതിട്ട എസ്.പിയാക്കി, ടി.നാരായണനെ പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു.

കെ.ജി സൈമണ്‍ കൊല്ലം റൂറലിലേക്കും, സെക്യൂരിറ്റി ഡിഐജി എ അക്ബറിനെ ഇന്റലിജന്‍സ് ഡിഐജിയാക്കി മാറ്റി നിയമിച്ചു.പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹറയെ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആക്കി മാറ്റി നിയമിച്ചു.
കാസര്‍ഗോഡ് എസ്പിയായ യു .ശ്രീനിവാസിനെ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പിയാക്കി മാറ്റി നിയമിച്ചു. ജെ.സുകുമാരപിളളയെ സെക്യൂരിറ്റി എസ്പിയാക്കിയും മാറ്റി നിയമിച്ചു. തൃശൂര്‍ എസ്പിയായ എം കെ പുഷ്‌കരനെ തൃശൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും, കെ പി വിജയകുമാരനെ തൃശൂര്‍ എസ്പിയായും പരസ്പരം മാറ്റി നിയമിച്ചു.

എംഎസ്പി കമാന്‍ഡന്റ് ആയ യു .അബ്ദുള്‍ കരീമിനെ കോഴിക്കോട് റൂറല്‍ എസ്പിയായി മാറ്റി നിയമിച്ചു. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനാണ് പുതിയ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ്. ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിന്റെ തലവന്‍ പിഎസ് സാബുവാണ് പുതിയ പാലക്കാട് എസ്പി.

കോഴിക്കോട് ഡിസിപിയായിരുന്ന ജെയിംസ് ജോസഫ് ആണ് പുതിയ കാസര്‍ഗോഡ് എസ്പി . എകെ ജമാലുദീന്‍ ആണ് കോഴിക്കോടിന്റെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button