Latest NewsEducation & Career

ജവഹര്‍ ബാലഭവനിലെ സര്‍ഗ്ഗാല്‍മക വിഷയങ്ങളിലുളള അവധിക്കാല കളരിയിലേക്കുളള പ്രവേശനം തുടങ്ങി

കുട്ടികളിലുളള കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്ലാസുകളാണ് നടക്കുന്നു. വിവിധ കലാ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക .   സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങള്‍, ചിത്രകല, എയ്‌റോമോഡലിംഗ്, കമ്ബ്യൂട്ടര്‍, വ്യക്തിത്വ വികസനം, യോഗ, സ്‌കേറ്റിംഗ് തുടങ്ങി 27 വിഷയങ്ങളാണ് ക്ലാസ്സുകള്‍ നടക്കുക.

കുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികളുമായി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ശില്‍പ്പശാലകളും മുഖാമുഖ പരിപാടികളും നടക്കും. വിപുലമായ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലഭവന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 2316477

വിലാസം , ജവഹര്‍ ബാല ഭവന്‍ , കനകനഗര്‍ ,വെളളയമ്പലം  ,തിരുവനന്തപുരം
കേരള 695010.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button