KeralaLatest News

ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഗൗതമന്റെ കാര്‍ കണ്ടെത്തി : ഗൗതമനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

മയ്യില്‍: ദുരൂഹസാഹചര്യത്തില്‍ മുഴപ്പാലയില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് കാണാതായ പി.സി.ഗൗതമന്റെ (60) കാര്‍ പറശ്ശിനിപ്പാലത്തിന് സമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചികിത്സയില്‍ കഴിയുന്ന ഗൗതമനെ കാണാതായതിനെത്തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം കൊളച്ചേരി പരിധിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ കാര്‍ പറശ്ശിനിപ്പാലത്തിന് സമീപത്തെ പഴയ ടോള്‍ ബൂത്തിനടുത്ത് നിര്‍ത്തിയിട്ടനിലയില്‍ കണ്ടത്.

കാണാതാവുമ്പോള്‍ ധരിച്ചിരുന്ന ചെരിപ്പ് കാറിന് തൊട്ടടുത്തായി അഴിച്ചുവെച്ചനിലയിലാണ്. കാറില്‍നിന്ന് പണവും ലൈസന്‍സും കണ്ടെത്തി. വൈകീട്ട് ഏഴുവരെ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനരഹിതമായതായി ബന്ധുക്കള്‍ പറഞ്ഞു. മയ്യില്‍, ചക്കരക്കല്ല്, തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി പുഴയില്‍ തിരച്ചില്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button