CinemaMollywoodNewsEntertainment

പാര്‍വതിയുടെ ഉയരെയില്‍ സംയുക്ത ജോയിന്‍ ചെയ്തു

 

‘തീവണ്ടി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. ‘ഉയരെ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് നടി ഉയരെയുടെ ഭാഗമായത്. ചിത്രത്തിലേക്ക് ‘ലില്ലി’യിലൂടെയും ‘തീവണ്ടി’യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനൊപ്പം ‘ആനന്ദ’ത്തിലൂടെയും ‘മന്ദാര’ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയുടെ ജീവിതം പറയുന്ന ചിത്രമാണ് ഇത്. ഈ വിജയഗാഥ അഭ്രപാളിയിലേക്ക് എത്തിക്കുന്നത് അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന സംവിധായകന്‍ മനു അശോകന്‍ ആണ്. ആസിഫ് അലിയും ടൊവിനോ തോമസും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button