CinemaNewsEntertainmentKollywood

‘കാക്ക കാക്ക’യുടെ രണ്ടാം ഭാഗവുമായി ഗൗതം വാസുദേവ മേനോന്‍

 

സൂര്യ ജ്യോതിക താരജോഡിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കാക്ക കാക്കയുടെ രണ്ടാം ഭാഗം വരുന്നു. സൂര്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമാണ് കാക്ക കാക്ക. തമിഴ്നാട്ടിലെ മികച്ച നടന്‍മാരില്‍ ഒരാള്‍ എന്ന ഖ്യാദി സൂര്യ നേടിയതും കാക്ക കാക്കയിലൂടെയാണ്. 2003 ല്‍ ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 16 വര്‍ഷത്തിനു ശേഷം കാക്ക കാക്കയുടെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രത്തിനുശേഷം കാക്ക കാക്കയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags

Post Your Comments


Back to top button
Close
Close