Latest NewsIndia

സ്‌കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ത്ഥികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി : സംഭവം നടന്നത് പട്ടാപ്പകല്‍

ഭോപ്പാല്‍ : സ്‌കൂള്‍ ബസില്‍ സഞ്ചരിച്ച അ?ഞ്ചു വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലുളള ചിത്രകൂട് പട്ടണത്തിലെ നയാഗാവ് മേഖലയിലാണ് സംഭവം.

കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഹെര്‍ബല്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന ബിസിനസുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാംശ്, പ്രിയാംശ് എന്നീ ഇരട്ടക്കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്.

ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മുഖം മറിച്ചുവെച്ചാണ് അക്രമിസംഘം എത്തിയത്. സ്‌കൂള്‍ ബസ് വരാനിരുന്ന വഴിയിലൂടെ ഇവര്‍ ബൈക്കൊടിച്ച് നീങ്ങുന്നതും തുടര്‍ന്ന് ബസിനകത്തുകയറി തോക്ക് ചൂണ്ടി കുട്ടികളെ കടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചിത്രക്കൂടിലെ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന അഞ്ചു വയസുകാരായ ഇരട്ട സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമിസംഘത്തിന്റെ ലക്ഷ്യമെന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ശക്തമായി പുരോഗമിക്കുകയാണെന്നും ചിത്രകൂട് എസ്പി മനോജ് ഷാ പറഞ്ഞു.

ബസ് ഡ്രൈവര്‍ റിങ്കു, കണ്ടക്ടര്‍ രാം കുമാര്‍, രണ്ട് വനിതാ സഹായികള്‍ എന്നിവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് അക്രമികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന 35 കുട്ടികളില്‍ നിന്ന് ഇരട്ട സഹോദരങ്ങളെ തേടിപ്പിടിച്ചാണ് കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments


Back to top button