KeralaNews

പി ജയരാജനെതിരെ ട്രോളുമായി വി ടി ബല്‍റാം എംഎല്‍എ

 

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ട്രോളി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പി. ജയരാജനെക്കുറിച്ച് ന്യൂസ് 18 ചാനലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ മുന്‍നിര്‍ത്തിയായിരുന്നു ബല്‍റാമിന്റെ പരിഹാസം. കൊലക്കേസ് പ്രതിയുടെ ഇമേജ് ബില്‍ഡിംഗ് ദൗത്യം ഏറ്റെടുത്ത അംബാനി ചാനലിന് വിജയാശംസകളെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ 302, 301 വകുപ്പുകള്‍ ചേര്‍ത്താണ് തലശ്ശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും കൃത്യം തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പായിരുന്നു ജയരാജന് മേല്‍ ചാര്‍ത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button