Latest NewsIndia

മാധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്

യൂണിയൻ പ്രതിനിധികൾ റിപ്പബ്ലിക്ക് ടിവി സംഘത്തെ തടയുകയും,റിപ്പോർട്ടർക്കെതിരെ പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയുമായിരുന്നു

ന്യൂഡൽഹി : മാദ്ധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് ഹംസ സഫ്യാൻ,മുൻ പ്രസിഡന്റ് മക്തൂർ അഹമ്മദ് ഉസ്മാനി,നിലവിലെ യൂണിയൻ പ്രതിനിധികൾ എന്നിവർക്കെതിരെയാണ് കേസ്.

ബിജെപി യുവമോർച്ചാ നേതാവ് മുകേഷ് ലോധി,റിപ്പബ്ലിക്ക് ടി വി റിപ്പോർട്ടർ നളിനി ശർമ്മ എന്നിവർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂണിയൻ പ്രതിനിധികൾ റിപ്പബ്ലിക്ക് ടിവി സംഘത്തെ തടയുകയും,റിപ്പോർട്ടർക്കെതിരെ പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയുമായിരുന്നു

Related Articles

Post Your Comments


Back to top button