Latest NewsIndia

അ​ഗ​സ്റ്റ വസ്റ്റ് ലാ​ന്‍​ഡ് ; കൂ​ട്ടു​പ്ര​തി രാ​ജീ​വ് സ​ക്സേ​ന​യ്ക്ക് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ കൂ​ട്ടു​പ്ര​തി രാ​ജീ​വ് സ​ക്സേ​ന​യ്ക്ക് കര്‍ശന ഉപാധികളോടെ ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. . അ​നു​വാ​ദം കൂ​ടാ​തെ ഡ​ല്‍​ഹി വി​ട്ടു​പോ​ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് എന്നുമാണ് സക്സേനക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി നല്‍കിയിരിക്കുന്നത്. വി​വി​ധ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​ക്സേ​ന ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യിരുന്നത്.

ദു​ബാ​യ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​യാ​ണ് സ​ക്സേ​ന. അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ​സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പ​ല​രു​ടെ​യും പ​ങ്ക് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഡി.​പി. സിം​ഗ് ബു​ധ​നാ​ഴ്ച കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

3,600 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക്കേ​സി​ല്‍ സ​ക്സേ​ന​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ്(​ഇ​ഡി) നീ​ക്കം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ സ​ക്സേ​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്ര​തി​രോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button