KeralaLatest News

സ്ഥാപനങ്ങള്‍ പൂട്ടിക്കുകയല്ല പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം, വ്യവസായബാങ്ക് രൂപീകരിക്കും-മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ വ്യവസായ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി ഇ. പി.ജയരാജന്‍. ഇതിനായി വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ വ്യവസായ ബാങ്കുകള്‍ ആരംഭിക്കും. നഷ്ടത്തിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ ഇതു വഴി നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 കേരളയും കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച വ്യവസായ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കൂകൂലിക്ക് എതിരെ കര്‍ശന നടപടി സ്വകരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കും. പ്രതിസന്ധിയിലായ സ്ഥാപനങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കും. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close