Latest NewsIndia

പുല്‍വാമ ഭീകരാക്രമണം; പാക് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ രോഷം തീർത്ത് ഇന്ത്യക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രോഷം തീർത്ത് ഇന്ത്യക്കാർ. ഇപ്പോള്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണി നല്‍കി കൊണ്ടാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. വീണ്ടും ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകുമെന്നും കരുതിയിരിക്കാനും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച പോസ്റ്റിന് കീഴെ ഇന്ത്യക്കാർ വ്യക്തമാക്കുന്നു.

പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സി ആര്‍ പി എഫ് ജവാന്‍മാരുടെ വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇതുവരെ 42 സിആര്‍പി എഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. എഴുപത്തിയെട്ടു ബസുകളിലായി രണ്ടായിരത്തി അഞ്ഞൂറ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിലേക്ക് ചാവേര്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button