Latest NewsIndia

മോദി പ്രശംസ ;മുലായത്തിന് നന്ദിയറിയിച്ച് ബിജെപി പോസ്റ്ററുകള്‍

ലക്നൗ:  നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നുളള സമാജ് വാദി നേതാവ് മുലായം സിംഗ് യാദവിന്‍റെ പരാമര്‍ശത്തിന് നന്ദി പോസ്റ്ററുകളായി അറിയിച്ച് ബിജെപി. ലഖ്നൗവിലെ ബിജെപി പ്രവര്‍ത്തകരാണ് മുലായത്തിന് നന്ദി രേഖപ്പെടുത്തി പോസ്റ്ററുകള്‍ പതിച്ചത്.

ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം ലോക്സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബിജെപിയുടെ സന്തോഷമാണ് പോസ്റ്ററുകളിലൂടെ പ്രകടമാക്കിയത്.

കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്നാണ് മുലായം ബിജെപിയുടെ തിരിച്ചു വരവെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്‍ഡിഎയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്‍പി – ബിഎസ്പി സഖ്യം രൂപികരിച്ചിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും. ഇതിനിടയിലാണ് മകന്‍ അഖിലേഷിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി മുലായത്തിന്‍റെ മോദി പ്രശംസ.

ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മുലായം സിംഗ് യാദവും അഖിലേഷും തമ്മിലുളള ചേര്‍ച്ചയില്ലായ്മക്ക് തുടക്കമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button