CinemaNewsBollywoodEntertainment

കങ്കണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോയാ അക്തര്‍

 

ബോളിവുഡ് താരം കങ്കണ റാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോയ അക്തര്‍. സഹപ്രവര്‍ത്തകര്‍ക്ക് നേരെയുളള താരത്തിന്റെ വിമര്‍ശന്‍ത്തിന്റെ പശ്ചാത്തലത്തിലായിരുന്നും സോയ അക്തറിന്റെ പ്രതികരണം. കങ്കണയുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. എല്ലാവരും അവരെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലുളള വില കുറഞ്ഞ് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും സോയ ചോദിക്കുന്നു.

കങ്കണയുടെ പ്രശ്‌നം എന്താണെനന് തിരിച്ചറിയാന്‍ പോലും അവര്‍ ശ്രമിക്കുന്നില്ല. അനാവഷ്യമായി ആളുകളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും സോയാ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

കങ്കണയുടെ ചിത്രമായ മണികര്‍ണ്ണിക റിലിസിനെത്തിയതിനു തെട്ടു പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍കരെ രൂക്ഷമായി വിമര്‍ശിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങളാരും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നുമില്ലെന്നുള്ള അരോപണമായിരുന്നു താരം ഉന്നയിച്ചത്. നടി ആലിയ ഭട്ടിനെതിരെ പരസ്യമായി താരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലിയ ക്ഷമാപണവും ചോദിച്ചിരുന്നു.
ഝാന്‍സിറാണി ഗൗരി ലക്ഷ്മി ഭായ് യുടെ ജീവിതകഥ പറയുന്ന മണികര്‍ണ്ണിക തിയേറ്ററുകളില്‍ വന്‍ വിജയം നേടി ജ്രൈത്രയാത്ര തുടരുകയാണ്. 90 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷന്‍. ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക അഭിപ്രായമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button