NattuvarthaNews

മലപ്പുറത്ത് തെരുവുനായ്ക്കള്‍ 30 കോഴികളെ കൊന്നു

 

ചങ്ങരംകുളം: ചങ്ങരംകുളം മേഖലയില്‍ തെരുവുനായ്ക്കളുടെ അക്രമം. പള്ളിക്കരയില്‍ മുപ്പതോളം വളര്‍ത്തുകോഴികളെ നായകള്‍ കൊന്നുതിന്നു. മൂന്നുപേര്‍ക്ക് കടിയേറ്റു.
ചങ്ങരംകുളം–കുന്നംകുളം റോഡില്‍ താമസിക്കുന്ന കൊട്ടാരത്ത് വളപ്പില്‍ അലിയാരുടെ വീട്ടിലെയും സമീപത്തെ വീട്ടിലെയും കോഴികളെയാണ് തെരുവുനായകള്‍ കൊന്നൊടുക്കിയത്. കൂട് പൊളിച്ചാണ് കോഴികളെ കൊന്നിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് തെരുവ് നായ്ക്കളാണ് കോഴികളെ കൊന്നതെന്ന് തിരിച്ചറിഞ്ഞത്.

ആലംകോട് അട്ടേക്കുന്ന് സ്വദേശി കരുമത്തില്‍പടി സുബ്രഹ്മണ്യന്‍ (45), കാഞ്ഞിയൂര്‍ സ്വദേശി വെട്ടിനാട്ടില്‍ സുനി (30), പള്ളിക്കര സ്വദേശി ഞാലില്‍ അബ്ദുള്‍ റഹ്മാന്‍ (65) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആലങ്കോട് അട്ടേകുന്ന്, കാഞ്ഞിയൂര്‍, പള്ളിക്കര എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അക്രമംനടത്തിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ചങ്ങരംകുളം എടപ്പാള്‍ ഭാഗങ്ങളിലായി 12ഓളം പേരെ നായകടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button