Latest NewsBeauty & Style

മുടിയഴകില്‍ സുന്ദരിയായി കിങ് ഖാന്റെ പുത്രി

സിനിമയില്‍ തല കാണിച്ചില്ലെങ്കിലും ബോളിവുഡിലെ കിങ് ഖാന്റെ പുത്രിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരെ നിരാശരാക്കാത്ത സുഹാന തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ സുഹാനയെ പിന്തുടരുന്നവര്‍ നിരവധിയാണ്.

സുഹാന അവസാനമായി പങ്കുവെച്ച ചിത്രം വൈറലായിരുന്നു. അഴിഞ്ഞു മുഖത്തേക്കു വീണു കിടക്കുന്ന മുടിയായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇത്രയും രസകരമായി സുഹാനയുടെ മുടി മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. കോളജിലെ സഹപാഠികള്‍ക്കൊപ്പമുള്ള പാര്‍ട്ടിയോ ആഘോഷമോ ആണ്. ട്രാക് പാന്റ്‌സും വെള്ള ട്യൂബ് ടോപ്പുമായിരുന്നു വേഷം. വളരെ സന്തോഷത്തിലാണ് സുഹാന. ഇതിനടയില്‍ സംഗീതം ആസ്വദിക്കുമ്പോള്‍ മുടി മുഖത്തു വീഴുകയാണ്. അലസമായി കിടക്കുന്ന മുടി സുഹാനയെ അതിസുന്ദരിയാക്കുന്നുവെന്നും താരത്തിന്റെ സിനിമാപ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button