Latest NewsIndia

മുപ്പതോളം സെെനികര്‍ വീരമൃത്യു വരിച്ച ഭീകാരാക്രമണം ; അക്രമം 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉപയോഗിച്ച്

ജ​മ്മു:  ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേരെയുണ്ടായ ഭീകരാക്രമണം 350 കിലോയോളമുളള സ്ഫോടക വസ്തുക്കല്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ​ല്‍​വാ​മ സ്വ​ദേ​ശി​യാ​യ അ​ദി​ല്‍ അ​ഹ​മ്മ​ദ് എ​ന്ന ചാ​വേ​ര്‍ കാ​റി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച്‌ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു.

2500 ഓ​ളം സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ഇതുവരെ 26 ഓളം സെെനികര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തില്‍ 40 തോളം സെെനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം ഭീ​ക​ര​ര്‍ ജ​വാ​ന്മാ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യും ചെ​യ്തു. ഭീകാരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ത്രീവ്രവാദ സംഘം ഏറ്റെടുത്തു.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു കോണ്‍വോയി ആയിപോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button