Latest NewsIndia

മോദി എന്തുകൊണ്ടാണ് ഞാന്‍ നല്‍കുന്ന പണം സ്വീകരിക്കാന്‍ ബാങ്കുകളോട് പറയാത്തത്?: വിജയ് മല്യ

ലണ്ടന്‍: താന്‍ വാഗ്‌ദാനം ചെയ്‌ത പണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാത്തതെന്ന് പിടികിട്ടാപ്പുള്ളി വിജയ്‌മല്യ. ട്വിറ്റിലൂടെയാണ് വിജയ്‌മല്യ ഇക്കാര്യം അറിയിച്ചത്. വായ്‌പ തിരിച്ചടയ്‌ക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഞാന്‍ സത്യസന്ധമായാണ് വാഗ്ദാനം ചെയ്‌തത്. എന്തുകൊണ്ട് ബാങ്കുകള്‍ ഈ പണം സ്വീകരിക്കുന്നില്ല? മല്യ ചോദിച്ചു. ഞാന്‍ എന്റെ സ്വത്തുക്കള്‍ മറച്ചുവച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്.

ഇത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.ഒരു പ്രസംഗത്തിനിടെ 9,000 കോടിയുമായി ഒരാള്‍ ഒളിച്ചോടിപ്പോയെന്ന് മോദി പരാമര്‍ശിച്ചിരുന്നു. അദ്ദേഹം വാചാലനായത് എന്നെ കുറിച്ച്‌ മാത്രമാണ്. നേരത്തെ, കിങ് ഫിഷര്‍ എയര്‍ലൈന്‍ നഷ്ടത്തിലായതാണ് വായ്പ മുടങ്ങാന്‍ കാരണമെന്നും നല്‍കാനുള്ള 9,000 കോടി രൂപയും തന്നുകൊള്ളാമെന്നുമാണ് മദ്യവ്യവസായി കൂടിയായ വിജയ് മല്യ ട്വീറ്റ് ചെയ്‌തതിരുന്നു. നാടുകടത്തില്‍ കേസില്‍ ബ്രിട്ടന്‍ കോടതി വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കാമെന്നാണ് വിജയ് മല്യ വാഗ്ദാനം ചെയ്‌തത്.

2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്.മല്യയില്‍ നിന്ന് പണമീടാക്കുന്നതിനുള്ള വഴികള്‍തേടി ബാങ്കുകള്‍ നിയമപോരാട്ടം നടത്തുകയും ഇതുസംബന്ധിച്ച വാദങ്ങള്‍ ബ്രിട്ടന്‍ കോടതിയില്‍ നടക്കുകയുമായിരുന്നു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ പാ​സാ​ക്കി​യ സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രാ​യ നി​യ​മം അ​ടി​സ്ഥാ​ന​മാ​ക്കി​മ​ല്യ​യെ ‘സാ​മ്പത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി’​യാ​യി മുംബൈ പ്ര​ത്യേ​ക കോ​ട​തി പ്ര​ഖ്യാ​പി​ച്ചിരുന്നു. ഈ‌ ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ടു​ന്ന ആ​ദ്യ വ്യ​വ​സാ​യി​യാ​ണ്​ മ​ല്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button