Latest NewsIndia

ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസില്‍

ലക്നൗ• നാല് തവണ എം.പിയും മീരാപൂരില്‍ നിന്നുള്ള ബി.ജെ.പി സിറ്റിംഗ് എം.എല്‍.എയുമായ അവതാര്‍ സിംഗ് ഭദാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിഴക്കന്‍ യു.പി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് അവതാര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Avathar

1991 ല്‍ ഫരീദാബാദില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് അവതാര്‍ സിംഗ് ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. തുടര്‍ന്ന് 1999 ലും 2004 ലും 2009 ലും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. 2014 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അവതാര്‍ സിംഗ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐ.എന്‍.എല്‍.ഡിയില്‍ ചേരുകയും പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിക്കുകയും ചെയ്തു.

2017 ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന സിംഗ് മീരപൂരില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ വിജയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button