Latest NewsIndia

വിഘടനവാദികളോട് സംസാരിക്കണം,മേശയ്ക്ക് ചുറ്റുമിരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ച്-ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി : ഇത്തവണ വിഘടനവാദികളോട് സംസാരിക്കേണ്ടത് മേശയ്ക്ക് ചുറ്റുമിരുന്നല്ലെന്നും യുദ്ധക്കളത്തില്‍ വെച്ചാകാണമെന്നും ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. പുല്‍വാമ ഭീകാരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികരണമായായിരുന്നും ഗംഭീറിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ പ്രസ്ഥാവന.

‘നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.’ ഗംഭീര്‍ ട്വീറ്റ് ചെയ്തു.ഗൗതം ഗംഭിറിനെ കൂടാതെ നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു.

ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.’സ്‌നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. വി.വി.എസ് ലക്ഷ്മണ്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന എന്നിവരും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button