Latest NewsGulfOman

മസ്ക്കറ്റിൽ നിന്നും അവധിക്ക് നാട്ടിൽ വരാനിരുന്ന പ്രവാസി യുവാവ് മരിച്ചു

മസ്‌ക്കറ്റ്: മലയാളി യുവാവ് മസ്കത്തിൽ മരിച്ചു. അവധിക്ക് നാട്ടിൽ വരാനിരുന്ന യുവ എൻജിനീയർ തലവടി പൊള്ളേൽ മധുസൂദനന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. 4 വർഷം മുൻപ് വിദേശത്ത് പോയ വിഷ്ണു ആദ്യമായി നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. അവധി ലഭിച്ചെന്നും ഇന്നലെ നാട്ടിലെത്തുമെന്നും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് മരണവാർത്തയാണ് അറിയാനായതെന്നു വീട്ടുകാർ പറഞ്ഞു. ഇന്ന് 7ന് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുമെന്നാണ് വിവരം. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button