Latest NewsUAE

ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം

ദുബായ്: ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. 2018 നവംബർ 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയോടൊപ്പം മാളിൽ ഷോപ്പിങ്ങിനെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്ന സമയം ഇയാൾ കുട്ടിയെ പിടിച്ചു വലിക്കുകയും മോശമായ രീതിയിൽ സ്പർശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ കുട്ടി ആദ്യം വിവരം അമ്മയോട് പറഞ്ഞിരുന്നില്ല. എന്നാൽ വീട്ടിലെത്തിയ ശേഷം സംഭവം അമ്മയോട് പറയുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുട്ടിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button