Latest NewsGulf

മഴയ്ക്കും കനത്ത കാറ്റിനും സാധ്യത

ദോഹ: ഗള്‍ഫ് പെനിന്‍സുലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് ഖത്തറിലെ കാലാവസ്ഥാ അസ്ഥിരമാക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറും തിങ്കളും കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഇന്ന് രാവിലെ മുതല്‍ മേഘാവൃതമായ ആകാശം സന്ധ്യയോടെ കനക്കും.
ശനിയും ഞായറും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വിവിധ സ്ഥലങ്ങളില്‍ മഴയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയാവും മഴ. ഞായറാഴ്ച വടക്ക് പടിഞ്ഞാറു ദിശയില്‍ കനത്ത കാറ്റിന് സാധ്യതയുണ്ട്. കാറ്റില്‍ കടല്‍ ക്ഷോഭിക്കും. 8 മുതല്‍ 12 അടിവരെ തിരമാലകള്‍ ഉയര്‍ന്നടിക്കാം.രാത്രിയും പുലര്‍ച്ചെയും താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button