Latest NewsBahrainOmanGulf

പുതിയ വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

മനാമ : ഒമാനിലെ സലാലയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ബഹ്‌റൈന്‍ ആസ്ഥാനമായ ഗള്‍ഫ് എയര്‍. ഖരീഫ് സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സലാല രാജ്യാന്തര വിമാനത്തളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രെസിമിര്‍ കുക്കോ അറിയിച്ചു.

ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ പേരെ സലാലയിലേക്ക് ആകര്‍ഷിക്കാനാകും. ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും സലാലയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഗള്‍ഫ് പൗരന്‍മാരുടെയും പ്രവാസികളുടെയും എണ്ണം വർദ്ധിച്ചു വരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button