KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലം പിടിച്ചടക്കാതിരിയ്ക്കാന്‍ സിപിഎമ്മില്‍ അണിയറ നീക്കം

തിരുവനന്തപുരം മണ്ഡലം കേന്ദ്രീകരിച്ച് ബിജെപിയും സിപിഎമ്മും ശക്തനും ജനസമ്മതനുമായ സ്ഥാനാര്‍ത്ഥികളെ മത്സരത്തിന് ഇറക്കുമെന്ന് സൂചന

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം മണ്ഡലം. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് ഏറെ ജനസമ്മതിയുള്ള നേതാവെന്ന നിലയില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിയ്ക്കാന്‍ ബിജെപിയും ആഎസ്എസ്സും ശ്രമം നടത്തുന്നുണ്ട്. ഇത് തടയാനാണ് സിപിഎം നോക്കുന്നത്. അതിനാല്‍ കരുത്തനായ മത്സരാര്‍ത്ഥിയെയാണ് സിപിഎം തിരുവനന്തപുരം മണ്ഡലത്തില്‍ പ്രതീക്ഷിയ്ക്കുന്നത്. മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. തിരുവനന്തപുരം നിലവില്‍ സിപിഐ മണ്ഡലമായതിനാല്‍ ഇരുകൂട്ടര്‍ക്കും ഒരു പോലെ സ്വീകാര്യനായ നേതാവാണ് മമ്മൂട്ടി. ഇതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതമറിയിച്ചിട്ടില്ല എന്നാണു വിവരം.

അതേസമയം, തിരുവനന്തപുരം ലോക്സഭാസീറ്റ് സി.പി.ഐയ്ക്ക് അവകാശപ്പെട്ടതായതിനാല്‍ ഇടതുസ്വതന്ത്രനായി മമ്മൂട്ടിയെ രംഗത്തിറക്കാനാണ് അണിയറയില്‍ നീക്കം എന്നറിയുന്നു.. . മമ്മൂട്ടിക്കുള്ള ജനപിന്തുണയും കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്നനിലയില്‍ വര്‍ഷങ്ങളായി തലസ്ഥാനത്തെ നിറസാന്നിധ്യവുമാണ് മമ്മൂട്ടിയെ തലസ്ഥാനത്തു മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്. സര്‍വേഫലങ്ങള്‍ അടക്കം ഇടതുമുന്നണിക്കെതിരായതിനാല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി എങ്ങനെയും മണ്ഡലം പിടിച്ചെടുക്കാനാണ് സി.പി.എം. നീക്കം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ സീറ്റായിരുന്നു തിരുവനന്തപുരം. സി.എസ്.ഐ. മെഡിക്കല്‍ കോളജ് ഡയറക്ടറായിരുന്ന ഡോ. ബെനറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button