KeralaLatest News

സംസ്ഥാനത്തെ പാഠപുസ്തക വിതരണത്തില്‍ മൂന്നാംവര്‍ഷവും ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

മധ്യവേനലവധിക്ക് മുമ്പേ പാഠപുസ്‌കങ്ങള്‍ സ്‌കൂളിലെത്തി.

തിരുവനന്തപുരം : സംസ്ഥാനത്തെ പാഠപുസ്തക വിതരണത്തില്‍ മൂന്നാംവര്‍ഷവും ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മധ്യവേനലവധിക്ക് മുമ്പേ പാഠപുസ്‌കങ്ങള്‍ സ്‌കൂളിലെത്തി. അടുത്ത അധ്യയന വര്‍ഷത്തിലെ ആദ്യ പാദത്തിലേക്കുളള പുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞു. ഒന്നു മുതല്‍ അഞ്ച് വരെയുളള ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണമാണ് ആരംഭിച്ചത്. കെബിപിഎസ് സിഎംഡി കെ കാര്‍ത്തിക് പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എറണാകുളം എസ്ആര്‍വി സ്‌കൂളിലെ കുട്ടികളുടെ കയ്യിലാണ് ആദ്യപുസ്തകം എത്തിയത്.

സംസ്ഥാനത്തെ 12,000 സ്‌കൂളുകളിലേക്കുളള പുസ്തകങ്ങള്‍ മൂന്ന് വാള്യങ്ങളായിട്ടാണ് തയ്യാറാക്കുന്നത്. ഒന്നാം വാള്യമായ 3.25 കോടി പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. രണ്ടാം വാള്യമായി 1.29 കോടിയും മൂന്നാം വാള്യമായി 49 ലക്ഷം പാഠപുസ്തകങ്ങളുടെയും അച്ചടി യഥാക്രമം ഓഗസ്റ്റ് 30നും നവംബറിനും മുന്പായി പൂര്‍ത്തിയാക്കും. 9,10 ക്ലാസുകളിലെ പുസ്തകങ്ങള്‍ മാറിയ സാഹചര്യത്തിലാണ് വിതരണം നീളുന്നതെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കും.

അച്ചടി പൂര്‍ത്തിയായ പുസ്തകങ്ങള്‍ 14 ജില്ലകളിലെ പാഠപുസ്തക വിതരണ കേന്ദ്രങ്ങളിലെത്തിക്കും.അവിടെ നിന്നും 3300 സ്‌കൂള്‍ സൊസൈറ്റികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓണം കഴിഞ്ഞിട്ടുപോലും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് എത്തിക്കുന്നത്.

shortlink

Post Your Comments


Back to top button