Latest NewsUAEGulf

ദുബായിലെ വാഹനയാത്രികരുടെ ശ്രദ്ധക്ക് !

അബുദാബി : ദുബായിലെ ഭാരവാഹനങ്ങളായ ട്രക്ക് ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഐ ഡി ഇ എക്സ് ന്‍റെ അന്തര്‍ദ്ദേശിയ പ്രതിരോധ പ്രദര്‍ശനത്തിന്‍റെയും സമ്മേളനത്തിന്‍റെയും ഭാഗമായി ഞായറാഴ്ട 17 -ാം തീയതി അറേബ്യന്‍ ഗള്‍ഫ് റോഡ് രാവിലെ 6 മുതല്‍ വെെകിട്ട് 6 വരെ ഹെവി ട്രക്കുകള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് അബുദാബി പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അറേബ്യന്‍ ഗള്‍ഫ് റോഡ് രാവിലെ 10.30 മുതല്‍ 12.30 വരെ ഭാഗികമായി പ്രവേശനം തടസപ്പെടുത്തുമെന്നും ഇതിലൂടെ പോകുന്ന വാഹനങ്ങളെ വഴിതിരിച്ചു വിടുമെന്നും അബുദാബിയിലെ ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. ഈ സമയം വാഹനങ്ങളെ മഗ്ദ പാലം  വഴിയും ഷേക്ക് സെയ്ദ് പാലം വഴിയും വഴി തിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button