CinemaMollywoodNewsEntertainment

ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു

 

നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും വീണ്ടുമൊരു ചിത്രത്തിലൂടെ ഒന്നിക്കുന്നു. ക്യാപ്റ്റന്‍ നല്‍കിയ മികച്ച വിജയത്തിനും നിരൂപക പ്രശംസയ്ക്കും ശേഷം ഇരുവരുമൊന്നിക്കുന്നത് ആരാധര്‍ക്ക് ആഹ്ലാദമാകും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ ജയസൂര്യ പുറത്തുവിട്ടു.

വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്ത് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററുമായി പ്രജേഷ് സെന്‍ എത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button