KeralaNews

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേരളത്തില്‍ നടപ്പാക്കിയില്ല

 

പാലക്കാട്: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തെരരഞ്ഞെടുപ്പിനു മുന്‍പ് നല്‍കില്ലെന്ന് സൂചന. പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ നടപടി നീട്ടികൊണ്ടുപോകാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കു ധനസഹായത്തിന്റെ ആദ്യഗഡു- 2000 രൂപ അക്കൗണ്ടിലെത്തി. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഏത്രയും വേഗം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു കൃഷിവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേര്‍ക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. മൊത്തം കര്‍ഷകരില്‍ 90 ശതമാനവും ചെറുകിട നാമമാത്രക്കാരാണ്. അതില്‍ നാലു ലക്ഷം പേര്‍ ഇതുവരെ വകുപ്പില്‍ പേരു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവരാണു ആനുകൂല്യത്തിന് അര്‍ഹര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button